Monday, 14 October 2024

അങ്കണവാടി വർക്കർ ഹെൽപ്പർ ഒഴിവുകൾ



































തിരുവനന്തപുരം: പോത്തൻകോട് ശിശുവികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിലുള്ള അഴൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ 2024 ഒക്ടോബർ 10ന് 18 വയസ് പൂർത്തിയായവരും 46 വയസ്സ് കഴിയാത്തവരും അഴൂർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരുമായ വനികൾ ആയിരിക്കണം.

വർക്കർമാരുടെ യോഗ്യത പത്താം ക്ലാസ് പാസാണ്.

ഹെൽപ്പർമാർ പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയാവുന്നവരുമായിരിക്കണം.

പട്ടിക ജാതി/പട്ടിക വർഗ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.

പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ 26 വൈകിട്ട് അഞ്ച് വരെ പോത്തൻകോട് മിനി സിവിൽ സ്റ്റേഷൻ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി കാര്യാലയത്തിൽ സമർപ്പിക്കാവുന്നതാണ്.

അപേക്ഷാഫോം പോത്തൻകോട് ശിശുവികസന പദ്ധതി കാര്യാലയം, അഴൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ, അഴൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുമെന്ന് ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു.

ഫോൺ നമ്പർ 0471 2411537

ലുലു ഗ്രൂപ്പിലെ കേരളത്തിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു

ലുലു ഗ്രൂപ്പിലെ കേരളത്തിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കോട്ടയത്തും തിരുവനന്തപുരത്തുമാണ് ഒഴിവുകൾ

മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം

കാഷ്യർ, സെയിൽസ്മാൻ / സെയിൽസ് വുമൺ, ബുച്ചർ (കശാപ്പുകാരൻ) / ഫിഷ് മോംഗർ, സെക്യൂരിറ്റി ഗാർഡ്, സൂപ്പർവൈസർ, കമ്മീഷൻ / ഷെഫ് DE പാർട്ടി / DCDP, ഹെൽപ്പർ / പാക്കർ തുടങ്ങിയ ഒഴിവുകൾ

അടിസ്ഥാന യോഗ്യത: SSLC/ HSC/ പ്ലസ് ടു/ B Com/ പ്രവർത്തി പരിചയം

ഇന്റർവ്യൂ തീയതി: ഒക്ടോബർ 15

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക









Sunday, 13 October 2024

ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസീൽ ഇന്റർവ്യൂ നടത്തുന്നു










കോട്ടയം ആസ്ഥാനമായുള്ള കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസീൽ ജൂനിയർ റിസർച്ച് ഫെല്ലോ- 1 ഒഴിവിലേക്ക് ഒക്‌ടോബർ 22 രാവിലെ ഒൻപതു മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

ഒഴിവ്: 1

യോഗ്യത: BTech ( സിവിൽ/ അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ്) കൂടെ MTech (വാട്ടർ റിസോഴ്സ്/ഹൈഡ്രോളജി /റിമോട്ട് സെൻസിംഗ്)

അഭികാമ്യം: GATE Ph D/ റിസർച്ച് എക്സ്പീരിയൻസ്

പ്രായപരിധി: 30 വയസ്സ്

( SC/ ST/ OBC/ EWS തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 25,000 രൂപ

ഇന്റർവ്യൂ തീയതി: ഒക്ടോബർ 22

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക